ചെങ്ങന്നൂരില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വ്യാപാരിയെയും ജീവനക്കാരേയും മര്‍ദ്ദിച്ചു ഒരാള്‍ കസ്റ്റഡിയില്‍

 
ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാലംഗസംഘം വ്യാപാരിയെയും ജീവനക്കാരേയും മര്‍ദ്ധിച്ചതായി പരാതി. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ 
ചെങ്ങന്നൂര്‍ നഗരത്തില്‍ ഇന്ന് (26) രാത്രി 8.30 ഓടെയാണ് സംഭവം.
എം.സി റോഡില്‍ എന്‍ജിനീയറിങ് കോളേജ് ജംഗ്ഷന് സമീപമുള്ള ഫോണ്‍ ഹബ്ബ് എന്ന മൊബൈല്‍ കടയുടെ ഉടമ സബീര്‍ (27), സുനീഷ്, വിജയ് എന്നിവരെയാണ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
നഗരസഭ കൗണ്‍സിലര്‍ ശരത്ചന്ദ്രന്‍, സിബി, കണ്ടാല്‍ അറിയാവുന്ന രണ്ടു പേര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് സുബൈര്‍ പറഞ്ഞു. അക്രമത്തില്‍ വ്യാപാരിക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഒരു മണിയോടെ സുബൈര്‍ താമസിക്കുന്ന പേരിശ്ശേരിയിലെ വാടകവീട്ടില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തിയ സംഘം മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കട ഉടമ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് രാത്രി കടയുടെ മുന്നിലെ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നു സുബൈറിനെയും ജീവനക്കാരെയും കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തി മര്‍ദ്ദിച്ചത്.

പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു മൂന്നുപേരും രക്ഷപ്പെട്ടു.

ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Previous Post Next Post