താജ് മഹൽ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രം.. ഗംഗാജലവുമായി ഹിന്ദു മഹാസഭ പ്രവർത്തകർ.. ഒടുവിൽ അറസ്റ്റ്…


ന്യൂഡൽഹി: താജ് മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച രണ്ട് അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. താജ് മഹൽ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രമാണെന്ന് വാദിക്കുന്ന ഇവർ സാവൻ മാസത്തോടനുബന്ധിച്ചാണ് പ്ലാസ്റ്റിക് കുപ്പികളിൽ ഗംഗാ ജലവുമായി എത്തിയത്. കെട്ടിടത്തിന്റെ അടിത്തറയിലേക്കുള്ള അടച്ച ഭാഗത്തേക്ക് പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് വെള്ളം ഒഴിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

താജ് മഹലിന്റെ സുരക്ഷ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് എന്ന പേരിലെത്തിയ പ്രതികൾ ടിക്കറ്റെടുത്ത് അകത്ത് കയറുകയായിരുന്നു. നേരത്തെ അഖില ഭാരത ഹിന്ദു മഹാസഭ അംഗംമായ സ്ത്രീ ഗംഗാജലവുമായി താജ്മഹലിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർ അവരെ തടഞ്ഞിരുന്നു.

താജ് മഹൽ ശിവക്ഷേത്രമാണെന്നും അവിടെ ആരാധനക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക കോടതിയിൽ കേസ് നടക്കുന്നുണ്ട്.

Previous Post Next Post