പാറശ്ശാല ഗ്രാമ പഞ്ചായത്ത് ഓഫീസിനുള്ളി ൽ രണ്ട് ജീവനക്കാർ ചൊവ്വാഴ്ച രാത്രി മദ്യപിച്ചു വെന്ന് പ്രതിപക്ഷ ആരോപണം.രാത്രിയിൽ ഇരുവരും മദ്യപിച്ച് ബഹളംവെച്ചതായി നാട്ടുകാരും പറയുന്നു. ഓഫീസിനുള്ളിൽ നോക്കിയപ്പോൾ ഛർദ്ദി വീണ സ്ഥലങ്ങൾ സെക്രട്ടറി കഴുകുകയായിരുന്നുവെന്നാണ് ആക്ഷേപം. മദ്യപിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു ള്ളിൽ പ്രതിഷേധിച്ചു.
ഗ്രാമപഞ്ചായത്തിലിരുന്ന് ജീവനക്കാർ മദ്യപിച്ച് " വാളു വെച്ചു " ..ഛർദ്ദി കഴുകിയത് സെക്രട്ടറി
Jowan Madhumala
0
Tags
Top Stories