തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. ക്രൂര ബലാത്സംഗം നടന്നെന്ന് യുവതി അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകി. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിർണായകമൊഴിയാണ് നടി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. ഈ മെയില്‍ മുഖേനെ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസ് എടുത്തത്. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് എടുത്തതിനു പിന്നാലെ പ്രത്യേകസംഘം യുവനടിയുടെ മൊഴി രേഖപ്പെടുത്തി.
മൊഴിയില്‍ സിദ്ദിഖിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. ക്രൂരമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി എന്നും നടി പോലീസിന് മൊഴി നല്‍കി. രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് ആകും രഹസ്യമൊഴിയെടുക്കുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക. '
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ ആരോപണത്തില്‍ നടി പരാതി നല്‍കിയത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടന്‍ സിദ്ദിഖ്. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. നടിയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്.
'