ചാലക്കുടി സ്വദേശിനി സുധയാണ് പിടിയിലായത്. മൂന്നാറിലെ ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് സുധ അറസ്റ്റിലായത്. ജ്വല്ലറി ജീവനക്കാർക്ക് സംശയം തോന്നിയതിന് പിന്നാലെ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചാലക്കുടി സ്വദേശിയായ സുധ മാല വാങ്ങാനെന്ന വ്യാജേനയാണ് മൂന്നാറിലെ ജ്വല്ലറിയിൽ എത്തിയത്. അവിടെ നിന്ന് മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു. മോഷണ വിവരം ജ്വല്ലറി ഉടമകൾ അറിഞ്ഞത് സുധ മാലയുമായി അവിടെ നിന്ന് കടന്നതിന് ശേഷമായിരുന്നു. പിന്നാലെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിൽ ജ്വല്ലറി ജീവനക്കാർ മോഷണം നടന്ന വിവരം കൈമാറി.
മോഷ്ടിച്ച മാല വിൽക്കാൻ സുധ തെരഞ്ഞെടുത്തത് അടിമാലിയിലെ മറ്റൊരു ജ്വല്ലറിയായിരുന്നു. മൂന്നാറിൽ നിന്ന് ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അടിമാലിയിലെത്തിയ ശേഷം പണം തരാമെന്നാണ് ഓട്ടോറിക്ഷക്കാരനോട് പറഞ്ഞിരുന്നത്.