ഫേസ്ബുക്കിലൂടെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തുകയും, ഗാന്ധി ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ സ്പർദ വളർത്താനും ശ്രമം നടത്തിയെന്ന് കാണിച്ച് ജനം ടിവിക്കെതിരെ പരാതിനൽകി കെഎസ് യു.
കേരള ഡിജിപിക്ക് കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് പരാതി നല്‍കിയത്. ജനം ടിവിയുടെ ശ്രമങ്ങൾക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലാപാഹ്വാന കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടികൾ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.