✒️ ജോവാൻ മധുമല
പാമ്പാടി : ഒടുവിൽ അവൻ പിടിയിലായി പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കിൽ എത്തി സ്ക്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തുന്ന പ്രതി പത്തനംതിട്ട ആനിക്കാട് വില്ലേജിൽ മാവുങ്കൽ വീട്ടിൽ ചെറിയാൻ മകൻ റോണി ( 26 ) ആണ്
ഇന്ന് പുലർച്ചെ പാമ്പാടി പോലീസിൻ്റെ കസ്റ്റഡിയിൽ ആയത് കഴിഞ്ഞ കുറെ മാസങ്ങളായി ബൈക്കിൽ എത്തി സൗത്ത് പാമ്പാടിയിലും മുളേക്കുന്ന് ,കുറ്റിക്കൽ തുടങ്ങി നിരവധി ഇടങ്ങളിൽ ഒറ്റക്ക് നടന്നു വരുന്ന പെൺകുട്ടികൾക്ക് മുമ്പിൽ ബൈക്ക് നിർത്തി വഴി ചോദിക്കും തുടർന്ന് തൻ്റെ ലൈംഗിംഗ അവയവം ഇവർക്കു മുമ്പിൽ പ്രദർശിപ്പിച്ച ശേഷം വേഗതയിൽ ബൈക്ക് ഓടിച്ച് കടന്നു കളയും ഇതായിരന്നു ഇയാളുടെ രീതി
ജൂലൈ 22 അം തീയതിയാണ് ഹീറോ എക്സ് പ്ലസ്സ് ബൈക്കിൽ എത്തി പ്രതി നഗ്നതാപ്രദർശനം നടത്തിയത്
തുടർന്ന് പാമ്പാടി പോലീസ് കറുകച്ചാൽ ,പാമ്പാടി പ്രദേശത്ത് ഉള്ള പ്രസ്തുത മോഡൽ ബൈക്കുകളുടെ വിവരം എടുത്തു അത് ഏകദേശം 400 ബൈക്കുകൾ ഉണ്ടായിരുന്നു തുടർന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോൺ നമ്പരുകളും ശേഖരിച്ചു അതിൽ കേസിന് ആസ്പദമായ ദിവസങ്ങളിൽ പാമ്പാടി പ്രദേശത്തെ മൊബൈൽ ടവറിൻ്റെ പരിധിയിൽ വന്ന ഫോൺ നമ്പരുടെ വിവരങ്ങൾ ശേഖരിച്ചു C C ക്യാമറ ദൃശ്യങ്ങളും നിർണ്ണായകമായി ...അതിൽ നിന്നും ഉള്ള തുടർ അന്യോഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്
പാമ്പാടി എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസിന്റെ നേതൃത്ത്വത്തിൽ എസ്.ഐ മാരായ നജീബ് കെ.എ, കോളിൻസ് എം.ബി, ജോജൻ ജോർജ്, എ.എസ്.ഐ നവാസ്, മധു പി.പി, മിനിമോൾ കെ.എ. റെജി എം. സീനീയർ സിവൽ പോലീസ് ഓഫീസേഴ്സായ സന്തോഷ് കുമാർ പി.ആർ, ദയാലു പി.റ്റി, ജിബിൻ ലോബോ, സുമിഷ് മാക്ക്മില്ലൻ, നിഖിൽ സി.പി.ഓ മാരായ ശ്രീജിത്ത് രാജ്, അരുൺ ശിവരാജൻ, അനൂപ് സി.എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും