കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയിൽ റെജിയുടെയും ബെസ്റ്റിലിന്റെയും മകൾ എൽവിന റെജിയാണ്(10) മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ജനലിൽ കെട്ടിയ ഷാളിൽ കളിക്കുന്നതിനിടെയാണ് അപകടം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.