കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യത


തിരുവനന്തപുരം: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലയോരങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. തീവ്രമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കനത്തമഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകി. വയനാട് ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ്.


ഉത്തരപ്രദേശിനു മുകളിൽ ചക്രവാതച്ചുഴിയും കർണാടകത്തിൻ്റെ തെക്കുമുതൽ കന്യാകുമാരിവരെ നീളുന്ന ന്യൂനമർദപ്പാത്തിയും നിലവിലുണ്ട്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിൽ ചക്രവാതച്ചുഴിയുണ്ടാകാനും സാധ്യതയുണ്ട്.

Previous Post Next Post