വയനാട്ടിൽ രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; പോലീസ് രക്ഷപ്പെടുത്തി


വയനാട്ടിൽ രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം. വൈത്തിരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പിണങ്ങോടുള്ള കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്. വിൽപ്പന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി സിഡബ്ല്യുസിക്ക് കൈമാറി
വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.


Previous Post Next Post