കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയിൽ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷകര്‍ അറിയിച്ച സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയും നൽകുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.
നടിമാരുടെ പരാതിയിൽ…മുൻകൂർ ജാമ്യത്തിനായി പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്…
Jowan Madhumala
0
Tags
Top Stories