സ്വകാര്യ ബസിൽനിന്ന്​ വിദ്യാർത്ഥികളെ തള്ളിയിട്ടതായി പരാതി നാല് വിദ്യാർത്ഥികൾക്ക് പരുക്ക്

തൃശൂരിൽ വിദ്യാർത്ഥികളെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ടെന്ന് പരാതി. കള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്തെത്തിയത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.പരുക്കേറ്റ വിദ്യാർത്ഥികൾ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തൃശൂർ- തിരുവില്വാമലറൂട്ടിൽ സർവീസ് നടത്തുന്ന പ്രിയമോൾ ബസിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Previous Post Next Post