വാഷിങ്ടൻ : ബോയിങ് സ്റ്റാർലൈനർ പേടകത്തിൻ്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും അടുത്ത വർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്ന് നാസ അറിയിച്ചു.
ഐലോൺ മസ്‌ക്കിൻ്റെ സ്‌പെസ്എക്‌സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണു മടക്കയാത്രയെന്നു നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. പ്രൊപ്പൽഷൻ സംവിധാനത്തിൽ പ്രശ്നങ്ങളുള്ളതിനാൽ സ്റ്റാർലൈനറിൽ മടങ്ങുന്നത് സുരക്ഷിതമായിരിക്കില്ലെന്നു വിലയിരുത്തിയാണു നടപടി. പിന്നീട് ഏഴിനു ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും 13നു തിരിച്ചെത്തുമ്പോൾ യാത്രാപദ്ധതി.