കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ തട്ടിപ്പ്; ഓഫീസിൽ എത്തി പോലീസ് പരിശോധന ആരംഭിച്ചു.

കോട്ടയം : നഗരസഭയിലെ മുൻ ജീവനക്കാരൻ കൊല്ലം സ്വദേശി അഖിൽ സി. വർഗീസ് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി പോലീസ് കോട്ടയം നഗരസഭ ഓഫീസിൽ എത്തി പരിശോധന നടത്തി. 

നഗരസഭ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയ സംഘം, പണമിടപാട് രേഖകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഖിൽ കോട്ടയം നഗരസഭ ഓഫീസിൽ എത്തി താൻ മുമ്പ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ഫയൽ അടക്കമുള്ളവ കൈകാര്യം ചെയ്തിരുന്നതാണ് അറിവ്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പ്രതി അഖിലിൻ്റെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കുവാനാണ് നീക്കം.

കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Previous Post Next Post