കൊച്ചി: ലൈംഗിക പീഡന കേസില്‍ നടന്മാരുടേതടക്കം അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി നിലപാടിനു ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്നാണ് നിര്‍ദേശം. കൂടാതെ പ്രതികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കേസെടുത്തതിനു പിന്നാലെ നടന്മാര് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളും സജീവമാക്കിയിട്ടുണ്ട്. ഇടവേള ബാബു, ബാബുരാജ്, സിദ്ദിഖ്, ജയസൂര്യ, സംവിധായകന് വി.കെ പ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. മുകേഷ് എംഎല്‍എയും അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
മരട് സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഏഴ് വ്യത്യസ്ത എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവ കഥാകൃത്തിന്റെ പരാതിയിലാണ് സംവിധായകന് വി.കെ. പ്രകാശിനെതിരെ കേസെടുത്തത്. കഥാ ചര്‍ച്ചയ്ക്കായി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നാണ് പരാതി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് സംവിധായകന്. ജൂനിയര്‍ ആര്‍ടിസ്റ്റ് നല്കിയ പരാതിയിലാണ് ബാബുരാജിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ഹോട്ടലില്‍ വച്ചു മുകേഷ് ലൈംഗികമായി ആക്രമിച്ചുവെന്ന നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തിയതോടെ അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടുകയും ചെയ്തു.
ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനു പിന്നാലെ സ്വന്തം മണ്ഡലമായ കൊല്ലത്ത് നിന്ന് അപ്രത്യക്ഷനായ മുകേഷ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയോട് തന്റെ വാദം വിശദീകരിച്ചു. ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന പ്രതിരോധ വാദമാണ് മുകേഷ് മുഖ്യമന്ത്രിക്കു മുന്നിലും ഉന്നയിച്ചതെന്നാണ് വിവരം. ബ്ലാക് മെയില്‍ തെളിയിക്കാനുള്ള വാട്സാപ്പ് ചാറ്റുകള്‍ തന്റെ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്തെ കുമാരപുരത്തെ വസതിയായ 'മാധവത്തി'ല്‍ എത്തിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ വസതിക്കു മുന്നില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീടിനു പുറത്ത് വരാനോ മാധ്യമങ്ങളെ കാണാനോ മുകേഷ് തയാറായില്ല. നടനും സിപിഎം എംഎല്‍എയുമായ മുകേഷ് സിനിമാ ചിത്രീകരണത്തിനു ഹോട്ടലിലെത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നുമാണ് നടി നല്‍കിയിരിക്കുന്ന പരാതി. തന്റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയപ്പോള്‍ അവരുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറിയെന്ന് മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണമുന്നയിച്ചെങ്കിലും പരാതി നല്കാത്തതിനാല് കേസെടുത്തിട്ടില്ല.