വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവിൻ പ്രൗഡഗംഭീരമായ സമാപനം : ഡോ. ബാബു സ്റ്റീഫൻ നേതൃ നിരയിലേക്ക്


ഹൂസ്റ്റൺ : വെൽഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൻ പ്രൗഢഗംഭീരമായ സമാപനം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ബിസിനസ് ചർച്ചകളും സെമിനാറുകളും കൊണ്ട് കോൺക്ലേവ് ശ്രദ്ധേയമായി. വിജയകരമായ കോൺക്ലേവിനെ തുടർന്ന് ഗ്ലോബൽ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ജെയിംസ് കൂടൽ പറഞ്ഞു. അനന്തമായ ബിസിനസ്സ് സാധ്യതകൾ തുറന്ന ബിസിനസ് കോൺക്ലേവിന് തുടർച്ചയുണ്ടാകുമെന്നും ജനുവരിയിൽ കേരളത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ജെയിംസ് കൂടൽ പറഞ്ഞു.
ഡോ. ബാബു സ്റ്റീഫൻ രക്ഷാധികാരിയായി പ്രവർത്തിക്കും. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമാണ് ബാബു സ്റ്റീഫൻ. ഫൊക്കാന മുൻ പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ അറിയപ്പെടുന്ന സാന്നിധ്യമാണ്. ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം നടത്തി നിരവധി പ്രവർത്തനങ്ങൾ നിരാലംബർക്കാണ് ആശയമേറിയത്.

മറ്റു ഭാരവാഹികൾ

ഷിനു മാത്യൂസ് (വൈസ് ചെയർപേഴ്സൺ)
റഫീഖ് പി. കയനയിൽ (വൈസ് അറ്റാക്ക്‌സ്)
സുരേന്ദ്രൻ (വൈസ് അമേഷൻ)
തുളസീധരൻ നായർ (സെക്രട്ടറി)
സുകേഷ് ഗോവിന്ദൻ (സെക്രട്ടറി)
തോമസ് തോമസ് (ട്രഷറർ)
സുനിൽ കൂഴമ്പാല (അമേരിക്കൻ റീജിയൻ ബിസിനസ് ഫോറം),
സക്കീർ ഹുസൈൻ (ചെയർമാൻ, മിഡിൽ ഈസ്‌റ്റ്)
Previous Post Next Post