കുവൈത്തിൽ ബാച്ചിലർമാർ താമസിക്കുന്ന ഇടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു


വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ ബാച്ചിലർമാർ താമസിക്കുന്ന 26 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച വെളിപ്പെടുത്തി.വിവിധ നിയമലംഘനങ്ങൾ മൂലമാണ് നടപടിക്രമങ്ങൾ നടത്തിയതെന്ന് മുനിസിപ്പാലിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.റിയൽ എസ്റ്റേറ്റ് വസ്തുവകകളുടെ ഉടമകൾക്ക് ലംഘന വാറണ്ട് പുറപ്പെടുവിക്കും, സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്നതിൽ നിന്ന് ബാച്ചിലർമാർക്ക് വിലക്കുണ്ടെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു
Previous Post Next Post