ചിങ്ങവനത്ത് കൊലപാതക ശ്രമ കേസിൽ ഹോം നേഴ്സ് അറസ്റ്റിൽ.കുറിച്ചി സ്വദേശിയായ രോഗിയായ വയോധികനെ പരിചരിക്കാനായെത്തിയ ഇയാൾ വയോധികനെ ചീത്തവിളിക്കുകയും, കഴുത്ത് പിടിച്ച് തിരിച്ചും മറ്റും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.



 ചിങ്ങവനം:  വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹോം നേഴ്സ് അറസ്റ്റിൽ. ആലപ്പുഴ മുളക്കുഴ പാലയ്ക്കാമല  ഭാഗത്ത് പനച്ചനിൽക്കുന്നതിൽ വീട്ടിൽ സുഭാഷ് ചന്ദ്രൻ പി.ജി (45) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി  സ്വദേശിയായ രോഗിയായ വയോധികനെ പരിചരിക്കാനായെത്തിയ ഇയാൾ വയോധികനെ ചീത്തവിളിക്കുകയും, കഴുത്ത് പിടിച്ച് തിരിച്ചും മറ്റും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്.എ യുടെ നേത്രത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാൾക്ക് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ഷിബു, സി.പി.ഓ മാരായ വിനോദ് മാർക്കോസ്, റിങ്കു, സഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post