ചായ ഉണ്ടാക്കാൻ വെച്ച വെള്ളത്തിൽ ലാർവ, വണ്ട്, പുഴു.. മിൽമ ബൂത്തിനു പൂട്ടിട്ട് നഗരസഭ…


കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മിൽമ ബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പൂട്ടിച്ചു. ചായ ഉണ്ടാക്കാൻ സ്റ്റൗവിൽ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാർവ, വണ്ട്, പുഴു എന്നിവയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോട്ടലുകൾ, ലോഡ്ജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി.
ചിലയിടങ്ങളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും, വാട്ടർ ടാങ്കുകൾ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി ആർ സന്തോഷ്‌ കുമാർ, എ വി ജൂന റാണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Previous Post Next Post