ഇനി സമ്മേളന കാലം..സി.പി.എം സംഘടനാ സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും…


24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംഘടനാ സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏരിയ സമ്മേളനം നവംബറിൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തായിരിക്കും നടക്കുക. പാർട്ടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്‌നാട്ടിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്
Previous Post Next Post