ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തനിര സൗജന്യമായി നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗിക്കാനാകാതെ നീക്കം ചെയ്യേണ്ട അവസ്ഥയിലുള്ളവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നം.04772253870.
കൃത്രിമ പല്ല് വയ്ക്കാൻ BPL കാർക്ക് മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം
Jowan Madhumala
0
Tags
Top Stories