സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. സ്വർണ്ണവില കൂടിയാലും ടെൻഷൻ വേണ്ട ! ഗ്രാമിന് 100 രൂപ കുറച്ച് പാമ്പാടി ഇഞ്ചക്കാട്ട് ജൂവൽ പാലസിൽ നിന്നും സ്വർണ്ണം വാങ്ങാം





തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി.
18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്തർജിച്ചിട്ടുണ്ട്. 83.50. എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വർണവിലയിൽ വലിയതോതിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവ് ഉണ്ടായിരിക്കുന്നത്.
Previous Post Next Post