രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം..വിവാദ പരാമർശവുമായി MLA…


രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ്‌ പറഞ്ഞു.രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് പരാമർശം.അതേസമയം സഞ്ജയ് ഗെയ്ക്‌വാദിനെ തള്ളി മഹാരാഷ്ട്ര ബിജെപി രംഗത്തെത്തി.

പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കി. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്നും ഗെയ്ക്വാദ് പറഞ്ഞു.
Previous Post Next Post