ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച് ട്രെയിൻ നിർത്തിയ ഉടൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് ചാടി. ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ട്രെയിനിൽ 14കാരനെ പീഡിപ്പിക്കാൻ ശ്രമം… 53കാരൻ അറസ്റ്റിൽ…
Jowan Madhumala
0