ഓണമായിട്ട് ഇനി കണക്ക് വല്ലതും തെറ്റീതായിരിക്കുമോ ?മുൻ വർഷത്തേക്കാൾ 14 കോടി രൂപയുടെ വിൽപനയാണ് ഇത്തവണ മദ്യവിൽപ്പന കുറഞ്ഞിരിക്കുന്നത് !


ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ നടന്നത് 701 കോടി രൂപയുടെ വിൽപനയാണ്. കഴിഞ്ഞ തവണ ഇത് 715 കോടി രൂപയായിരുന്നു. അതായത്, മുൻ വർഷത്തേക്കാൾ 14 കോടി രൂപയുടെ വിൽപനയാണ് ഇത്തവണ കുറഞ്ഞത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാട ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടി രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്രാട ദിവസം മാത്രം ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 120 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. എന്നാൽ ഇന്ന്, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്. വരുന്ന രണ്ടു ദിവസത്തെ വില്‍പ്പന കൂടി കണക്കാക്കിയാണ് ഓണത്തിലെ മൊത്ത വില്‍പ്പന ബെവ്‌കോ കണക്കാക്കുന്നത്. നാളെയും മറ്റന്നാളുമുള്ള വില്‍പ്പനയിലൂടെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പന നേടാന്‍ കഴിയുമെന്നാണ് ബെവ്‌കോ അധികൃതരുടെ പ്രതീക്ഷ.
Previous Post Next Post