കഴിഞ്ഞ ദിവസം ഓപ്പറേഷൻ പി-ഹണ്ട് പ്രകാരം എറണാകുളം റൂറൽ ജില്ലയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. ഞാറയ്ക്കൽ 3, കാലടി 3, കോതമംഗലം 2,.പറവൂർ 2, കുറുപ്പംപടി 2, നെടുമ്പാശേരി 1, പെരുമ്പാവൂർ 1, അയ്യമ്പുഴ 1 എന്നിങ്ങനെയാണ് മൊബൈലുകൾ പിടികൂടിയത്.
അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, കുട്ടികളെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഓപ്പറേഷൻ പിഹണ്ട് നടത്തുന്നത്. അഞ്ച് സബ്ഡിവിഷനുകളിൽ, 50 ഇടങ്ങളിൽ പരിശോധന നടന്നു.