ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ബോസ് ആയ സുന്ദര്‍ പിച്ചൈയെക്കാള്‍ ( ഗൂഗിള്‍ സിഇഒ ) ആസ്തിയുള്ള പാമ്പാടി സ്വദേശിയെ അറിയുമോ? ആസ്ഥി 15,000 കോടിയിൽ അധികം

 
കാലിഫോര്‍ണിയ: തന്റെ ബോസായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെക്കാളും ആസ്തിയുള്ള കീഴ്ജീനക്കാരന്‍ എന്നു കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ ആ ജീവനക്കാരന്‍ വീണ്ടും മലയാളിയാണെന്നു കേട്ടാല്‍ ആരും ഞെട്ടും, തീര്‍ച്ചയായും വിശ്വസിക്കാനും തയാറാകില്ല. എന്നാല്‍ സത്യമാണ്.
'
ഐഐടി ഡ്രോപ്പൗട്ടില്‍ നിന്ന് ജോലി നല്‍കിയ സ്ഥാപനത്തിന്റെ ബോസിനേക്കാള്‍ ആസ്തിയുള്ള വ്യക്തി എന്ന നിലയിലേയ്ക്കാണ് തോമസ് കുര്യന്‍ വളര്‍ന്നത്. പറഞ്ഞുവരുന്നത് നിലവിലെ ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന തോമസ് കുര്യനെ പറ്റി തന്നെയാണ്.
ഗൂഗിള്‍ ക്ലൗഡിനെ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി ഈ മലയാളിക്ക് സ്വന്തമായുള്ളതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിള്‍ ക്ലൗഡ് ഉപഭോക്തൃ സേവനം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധകേന്ദ്രീകരിച്ചത്.

ശമ്പളം വര്‍ദ്ധിപ്പിച്ച് സെയില്‍സ് ടീമിന്റെ പ്രചോദിപ്പിക്കാനുള്ള ആശയത്തിനു പിന്നിലും തോമസ് കുര്യന്റെ തലച്ചോറായിരുന്നു പ്രവര്‍ത്തിച്ചത്. മദ്രാസിലെ ഐഐടിയില്‍ പ്രവേശനം നേടിയെങ്കിലും അവിടെ പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ തനിക്കു ലഭിച്ച പ്രവേശനത്തിന്റെ കരുത്തില്‍ കുര്യന്‍ അമേരിക്കയിലേക്ക് പറക്കുന്നതോടെയാണ് ജീവിതം മാറിമറിഞ്ഞത്.
ജോലി നല്‍കിയ ബോസിനേക്കാള്‍ ആസ്തിയെന്നു പറഞ്ഞാല്‍ കുര്യന്റെ നിലവിലെ മൊത്തം ആസ്തി 31,54,000 കോടി രൂപയാണ്. ഗൂഗിള്‍ ക്ലൗഡിന്റെ നട്ടെല്ലാണ് ഈ പാമ്പാടിക്കാരന്‍.
വിജയത്തിലേക്കു പറന്നടുക്കാന്‍ വേണ്ടത് നിരന്തരമായ പ്രയത്‌നവും വിശ്രമരഹിതമായ കഠിനാദ്ധ്വാനവുമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച് ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് അഭിമാനമായി വളര്‍ന്ന ഒരാള്‍.
1966ല്‍ കോട്ടയം ജില്ലയില്‍ ജനിച്ച തോമസ് കുര്യനെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ഗോള്‍ഡ് ഹൗസ് തിരഞ്ഞെടുത്തിരുന്നു. നേതൃപാടവത്തിനൊപ്പം എന്‍ജിനിയറിംഗ്, കോര്‍പ്പറേറ്റ് റിലേഷന്‍ മേഖലകളില്‍ സമാനതകളില്ലാത്ത മികവ് പ്രകടമാക്കുന്ന വ്യക്തിത്വമാണ് ഈ അന്‍പത്തിയെട്ടുകാരന്‍.
മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് കുര്യന്‍ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. അവിടെ ആറ് വര്‍ഷത്തോളം ജോലി ചെയ്യുകയും പിന്നീട് ഒറാക്കിളിലേക്കു മാറുകയുമായിരുന്നു. 22 വര്‍ഷം ദീര്‍ഘിച്ച ഒറാക്കിള്‍ കാലഘട്ടത്തില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത തോമസ് കുര്യന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലാണ് ബിരുദം കരസ്ഥമാക്കിയത്.
സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എംബിഎയും നേടിയിട്ടുള്ള ഇദ്ദേഹം 32 രാജ്യങ്ങളിലായി 35,000 ആളുകളുടെ ഒരു ടീമിനെ നിയന്ത്രിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു അവിടെ നിര്‍വഹിച്ചത്.

2.14 ട്രില്യണ്‍ ഡോളര്‍ ശേഷിയുള്ള ആല്‍ഫബെറ്റ് ഇങ്കിനെ നയിക്കുന്ന സുന്ദര്‍ പിച്ചൈ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിഇഒ. പിച്ചൈ 2022ല്‍ 22.6 കോടി ഡോളറാണ് പ്രതിഫലമായി കൈപ്പറ്റിയത്. എന്നാല്‍ ആ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആസ്തി 10,215 കോടി രൂപയായിരുന്നെങ്കില്‍ തോമസ് കുര്യന്റെ ആസ്തി 15,000 കോടി രൂപയിലധികമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.



Previous Post Next Post