റെയിൽവേ ട്രാക്കിൽ കോണ്‍ക്രീറ്റ് തൂൺ സ്ഥാപിച്ചു..16-കാരൻ അറസ്റ്റിൽ‌…


വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ലോക്കോ പൈലറ്റ് എമർജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ബന്ദ-മഹോബ റെയിൽവേയിലാണ് സംഭവം.ട്രെയിന്‍ ബ്രേക്കിട്ടതിന് പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി.

ട്രാക്കിൽ കോണ്‍ക്രീറ്റ് തൂൺ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16-കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു. ഇന്നലെ സമാന സംഭവം ബല്ലിയയിലും നടന്നിരുന്നു
Previous Post Next Post