റഹീം മോചനം; കോടതി സിറ്റിങ്​ ഒക്ടോബർ 17ന്, മോചന ഉത്തരവുണ്ടാകുമെന്ന്​ പ്രതീക്ഷ



റിയാദ്:* സൗദി ബാല​ൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​െൻറ മോചന നടപടികളുടെ ഭാഗമായ ഹരജിയിൽ പൊതുവാദം കേൾക്കൽ ഒക്​ടോബർ 17 ന് റിയാദ് ക്രിമിനൽ​ കോടതിയിൽ നടക്കുമെന്ന്​ റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമി​െൻറ കേസ്​ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക്​ കൈമാറിയിട്ടുണ്ട്​. അതിന്മേലുള്ള തുടർ നടപടികൾക്കും മോചന ഹരജിയിൽ വാദം കേൾക്കാനുമാണ്​ ഒക്ടോബർ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്​.

Previous Post Next Post