തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴയിൽ വന്‍ നാശനഷ്ടം; 19 മരണം140-ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കി


ന്യൂഡൽഹി: തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയിൽ വന്‍ നാശനഷ്ടം. കനത്തമഴയില്‍ 19 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. തെലങ്കാനയില്‍ 1 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണം റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ADVERTISEMENT

വീടുകളും കാറുകളും വെള്ളത്തിനടയിലായി. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. ഇതുവരെ 100-ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയിൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദിൽ തിങ്കളാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും സംസാരിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.




Previous Post Next Post