പ്രവാസികൾക്ക് ആവേശമായി ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 20 മുതൽ അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കുന്നു.കണ്ണഞ്ചിറ, ആലാമ്പള്ളി, അരീപ്പറമ്പ്, 50+ കോട്ടയം എന്നീ ടീമുകൾ ഏറ്റുമുട്ടും.



ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 20 മുതൽ അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കുന്നു. വിജയികൾക്ക് K E ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു.

 കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു.
കണ്ണഞ്ചിറ, ആലാമ്പള്ളി, അരീപ്പറമ്പ്, 50+ കോട്ടയം എന്നീ ടീമുകൾ ഏറ്റുമുട്ടും. ഫെഡറേഷൻ കപ്പ് ജനറൽ കൺവീനർ ആയി ബിജു കൂരോപ്പടയെ തെരഞ്ഞെടുത്തു.
Previous Post Next Post