സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ മൂര്‍ഖൻ പാമ്പിനെ കടിച്ചു..20 കാരന് ദാരുണാന്ത്യം…


തെലുങ്കാന : മൂർഖനെ വായില്‍ കടിച്ച് പിടിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് 20 കാരന്‍ മരിച്ചു.സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാകുന്നതിന് വേണ്ടിയാണ് ഇങ്ങനൊരു കടുംകൈ യുവാവ് ചെയ്തത്. തെലങ്കാനയിലെ കാമറെഡ്ഡി ദേശിപട്ട് ഗ്രാമത്തിലാണ് സംഭവം.വായില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു പിടിക്കുകയും കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ശിവരാജിന്റെ വീഡിയോ വൈറലാണ്. ശിവരാജനും അച്ഛനും പാമ്പുകളെ കൊന്ന് തിന്നാണ് ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് ശിവരാജ് വായില്‍ കടിച്ചു പിടിക്കുന്നത്. പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവില്‍ ലക്ഷ്യം വിജയിച്ചു എന്ന നിലയില്‍ കൈയുയര്‍ത്തി കാണിക്കുന്നതിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിന് ശേഷമാണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ ഇല്ല.
Previous Post Next Post