ഗുരുവായൂർ അമ്പല നടയിൽ റെക്കോർഡ് കല്യാണം; ഒറ്റ ദിവസം 350 ലേറെ വിവാഹങ്ങള്‍ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്



 
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് 350 ൽ അധികം വിവാഹങ്ങളാണ്. ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്.

ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. .6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. 6 മണ്ഡപങ്ങളും ഒരേപോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും


Previous Post Next Post