വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിച്ചു; 3 വിദ്യാർഥികൾ അവശനിലയിലായി






വണ്ടാഴി: പാലക്കാട് മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിൽ. മാത്തൂരിന് സമീപമാണ് ഉച്ചയ്ക്കാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ മംഗലം ഡാം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നു പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാർഥികളുടെ ബോധം തെളിഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് ഒരു വിദ്യാഥിയുടെ ബോധം തെളിഞ്ഞത്. മൂന്നു പേരുടെയും വയർ കഴുകി. ഇവരുടെ നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post