ബിഎസ്.എഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു..3 ജവാന്മാർക്ക് വീരമൃത്യു…

ജമ്മു കാശ്മീരിൽ ബിഎസ്.എഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർ മരിച്ചു.26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സെൻട്രൽ കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ബ്രെൽ വാട്ടർഹെയ്ൽ പ്രദേശത്താണ് അപകടം ഉണ്ടായത്. സൈനികരെ പുൽവാമയിൽ നിന്ന് ബുദ്ഗാമിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വിന്യാസത്തിനായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ രക്ഷപെടുത്താനായി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post