പാമ്പാടിയിൽ പട്ടാപ്പകൽ മോഷണം ! കാറിൽ സൂക്ഷിച്ചിരുന്ന 4000 രൂപയും രേഖകളും നഷ്ടപ്പെട്ടു

പാമ്പാടി പോലീസ് സ്റ്റേഷന് എതിർവശം സ്റ്റോപ്പ് ആൻഷോപ്പ് സൂപ്പർ മാർക്കറ്റിന് മുമ്പിൽ പാർക്ക്‌ ചെയ്തിരുന്ന ഈക്കോ കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന പേഴ്സ് മോക്ഷണം പോയി. പുളിക്കൽകവല സ്വദേശി തടത്തിൽപറമ്പിൽ രതീഷിന്റെ പേഴ്സ് ആണ് മോക്ഷണം പോയത്.

 പേഴ്സിൽ ഉണ്ടായിരുന്ന  എ റ്റി എം കാർഡ്, പാൻ കാർഡ്, ലൈസൻസ് കൂടാതെ 4000രൂപയും നഷ്ടപ്പെട്ടു ഉച്ചക്ക് വഴിയരികിൽ കാർ പാർക്ക്‌ ചെയ്ത ശേഷം സമീപത്തെ പച്ചക്കറികടയിൽ സാധനങ്ങൾ വാങ്ങി മടങ്ങിവന്നപ്പോളാണ് പേഴ്സ് നഷ്ടപെട്ട വിവരം അറിയുന്നത് തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. ഉച്ചക്ക് 12.30നും 1.30നും ഇടക്കാണ് സംഭവം. ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് രതീഷ് പാമ്പാടി പോലീസ് അന്യേഷണം ആരംഭിച്ചു പ്രതിയെ ഉടൻ പിടികൂടുമെന്ന് പാസാടി സ്റ്റേഷൻ S H O റിച്ചാർഡ് വർഗീസ് പാമ്പാടിക്കാരൻ ന്യൂസിനോട് പ്രതികരിച്ചു
Previous Post Next Post