സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്





തിരുവനന്തപുരം: ബംഗാൾ ഉൾ‌ക്കടലിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്‍റെ സ്വാധാനഫലമായി ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെലോ അലര്‍ട്ടാണ്. ഇന്ന് കണ്ണൂര്‍, കാസർ‌ഗോഡ് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.


Previous Post Next Post