ഓയൂരിലെ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്…. തുടരന്വേഷണം എന്തിനെന്ന് മുഖ്യമന്ത്രി…


തിരുവനന്തപുരം : ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടികൊണ്ടു പോയ പ്രമാദമായ കേസിൽ കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിക്ക് നീരസം. ക്ലിഫ് ഹൌസിൽ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തുടരന്വേഷണത്തിൽ എതിർപ്പറിയിച്ചത്. എഡിജിപി അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് തുടരന്വേഷണത്തിൽ കൊല്ലം എസ് പി തീരുമാനമെടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിർദ്ദേശിച്ചത്. തുടരന്വേഷണമുണ്ടായാൽ രണ്ട് പ്രതികൾ ജാമ്യം ലഭിക്കാനിടയാകും. തുടരന്വേഷണ അപേക്ഷ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും
Previous Post Next Post