ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 7ന്



ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കും. അംഗങ്ങൾ മാത്രമല്ല, ഗാൽവസ്‌റ്റൻ കൗണ്ടി ഒഫിഷ്യൽസും ചടങ്ങിൽ പങ്കെടുക്കും രാവിലെ 9 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് പരിപാടികൾ ആരംഭിക്കുക. ഡിക്കിൻസൺ ബേയിൽ നിന്നും വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും.
അന്നേ ദിവസം, കേരളത്തിൻ്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടൻപാട്ടുകളും തിരഞ്ഞെടുത്ത വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്ത് മത്സരങ്ങളും നടക്കും. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.
ഈ വർഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന 'ഓണസദ്യ' ഇരുപതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സദ്യയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡൻറ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡൻറ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡൻറ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ. രാജ് കുമാർ മേനോൻ 262-744-0452, ജോയിൻറ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിൻ്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രഷറർ-രാജൻകുഞ്ഞ് ഗീസ് 507-822-0052, ജോയിൻ മാത്യു വർഗീസ് 507-822-0051 3472
Previous Post Next Post