കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം..9 പേർക്ക് പരിക്ക്,..2 പേരുടെ നില ഗുരുതരം..


പത്തനംതിട്ട : എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റിട്ടുണ്ട്
Previous Post Next Post