സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം


റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മക്കയടക്കം വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മഴ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുമുണ്ട്.
മദീനയിലും സൗദിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. റിയാദിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. മദീന, അൽ ബഹ, അസീർ, ജീസാൻ, നജ്‌റാൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഖസിം, ഹായിൽ കിഴക്കൻ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.
Previous Post Next Post