രാഹുൽ ഗാന്ധിക്ക് ഡാളസ് അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം



ഡാളസ് : ഡാളസ് അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ പ്രസിഡൻ്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9 മണിക്ക് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിച്ചേർന്നത്. എസിസിഐ ജനറൽ സെക്രട്ടറി ആരതി കൃഷ്ണൻ, നേതാക്കളായ സാം പിട്രോഡ, മൊഹിന്ദർ സിങ്, ജോർജ് എബ്രഹാം, സാക് തോമസ്, മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രദീപ് നാഗനൂലിൽ തുടങ്ങി നിരവധി പേർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി.


യുഎസ്എ പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച 4 മണിക്കു ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു
Previous Post Next Post