മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി…അറസ്റ്റ് രേഖപ്പെടുത്തും




കൊച്ചി : മുൻ‌കൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനക്കും ലൈംഗിക പരിശോധനക്കും രണ്ടുപേരെയും വിധേയമാക്കും. ഇരുവർക്കുമെതിരായ ബലാത്സംഗ കേസിലാണ് നടപടി.

ബലാത്സംഗ കേസ് ചുമത്തുമ്പോൾ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിന്റെയും, ഇടവേള ബാബുവിന്റെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. എന്നാൽ മറ്റ് നിയമ നടപടികളുമായി ഇരുവരും സഹകരിക്കണം. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണം. കൂടാതെ ഇരുവരെയും വൈദ്യപരിശോധനക്കും ലൈംഗിക ശേഷി പരിശോധനക്കും വിധേയമാക്കും.
Previous Post Next Post