വൈക്കം കല്ലറ – വെച്ചൂർ റോഡിൽ കൊടുന്തുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു.



വൈക്കം കല്ലറ – വെച്ചൂർ റോഡിൽ കൊടുന്തുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ മുട്ടത്തിപ്പറമ്പ് സ്വദേശി ജിബുമോൻ 47 ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കൊടുന്തുരുത്തിൽ വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നു. വീഴ്ചയിൽ ഓട്ടോറിക്ഷയിൽ നിന്നും ജിബുമോൻ തെറിച്ച് പാടത്തിന് സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു.


Previous Post Next Post