യുകെയില്‍ രണ്ടു മലയാളികളുടെ മരണ വാര്‍ത്തയുമായി സെപ്റ്റംബര്‍ എട്ട്. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഏറ്റുമാനൂർ സ്വദേശി പ്രദീപ്, മകനോടൊപ്പം കുറച്ചു ദിവസം താമസിക്കാന്‍ എത്തിയ തലശ്ശേരി സ്വദേശി സ്‌കറിയ എന്നിവരാണു വിട പറഞ്ഞത്.
പ്രദീപ് (49)
മാഞ്ചസ്റ്ററില്‍ താമസിക്കുന്ന പ്രദീപ് (49) അന്തരിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ ഗോവണിയില്‍ നിന്നുള്ള വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റതിനു ശേഷമാണു മരണം. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനാണു പ്രദീപ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ്. കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന പ്രദീപ് പിന്നീടാണ് യുകെയിലേക്ക് കുടിയേറിയത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസിലാണു ജോലി ചെയ്തിരുന്നത്.
സ്‌കറിയ (67)
മകനോടൊപ്പം കുറച്ചു ദിവസം താമസിക്കാന്‍ യുകെയില്‍ എത്തിയ തലശ്ശേരി സ്വദേശി സ്‌കറിയ (67) അന്തരിച്ചു. ഡെര്‍ബിയില്‍ താമസിക്കുന്ന സച്ചിന്‍ ബോസിന്റെ പിതാവാണ് സ്‌കറിയ. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയാണ്. തലശ്ശേരി സെഷന്‍സ് കോടതി സൂപ്രണ്ടായിരുന്നു. മക്കള്‍: സച്ചിന്‍ (യുകെ) സഫിന്‍ (യുഎഇ) സാല്‍ബിന്‍ (ബാംഗ്ലൂര്‍). ആര്യ (മരുമകള്‍) റിക്കി (മരുമകന്‍).