സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു… പാമ്പാടി ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ സ്വർണ്ണവില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

കഴിഞ്ഞ മാസം അവസാന ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിവാഹ സീസൺ ആയതിനാൽ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും.

        
Previous Post Next Post