ബാബുരാജിനെതിരായ പീഡന പരാതി.. പ്രത്യേക അന്വേഷണ സംഘം…



അടിമാലി : നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയാണ് പരാതി നല്‍കിയത്. ഡിജിപിക്ക് ഇമെയിലായി അയച്ച പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 

തുടര്‍ന്ന് ബാബുരാജിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു. യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു.
Previous Post Next Post