വടക്കൻ കുവൈറ്റിലെ മരുഭൂമിയിൽ പ്രവാസികൾ നടത്തിവന്നിരുന്ന നിയമവിരുദ്ധ മദ്യ ഫാക്ടറി കണ്ടെത്തി


 ( കണ്ടെത്തിയ ഫാക്ടി ) 


കുവൈറ്റ് സിറ്റി :    വടക്കൻ  കുവൈറ്റിലെ മരുഭൂമിയിൽ നിയമവിരുദ്ധ മദ്യ ഫാക്ടറി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ രണ്ട് ഏഷ്യൻ പൗരന്മാർ. പോലീസിൻറെ തന്ത്രപരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പിടിയിലായത് 


 രണ്ട് ഏഷ്യൻ പ്രവാസികൾ നടത്തിയിരുന്ന മദ്യ ഫാക്ടറിയാണ്  കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.ഫാക്ടറിയിൽ നിന്ന് വിൽപ്പനക്ക്  തയ്യാറാക്കി വച്ച നിരവധി മദ്യക്കുപ്പികൾ പിടിച്ചെടുത്തു. മദ്യം നിറയ്ക്കുന്നതിനായി എത്തിച്ചത് 1,780 പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ നിന്ന് കണ്ടെടുത്തു. മദ്യം വാറ്റുന്നതിന് ഉപയോഗിച്ച ബാരലുകളും വിവിധ നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രവാസികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട നിയമ സംവിധാനത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Previous Post Next Post