കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. അതേസമയം വാഹന റാലിയിൽ അപകടകരമായി ഓടിച്ച 5 വാഹനങ്ങള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു.
സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാർത്ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്.