ജോലിക്കിടെ കുഴഞ്ഞുവീണു..എച്ച്ഡിഎഫ്‍സി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം..ജോലി സമ്മർദ്ദമെന്ന് പരാതി…


എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.കസേരയിൽ നിന്ന് താഴെ വീണ് തൽക്ഷണം മരിക്കുകയായിരുന്നു.ഉത്തർപ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു .അതേസമയം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് പറഞ്ഞു.

അമിത ജോലി ഭാരം കാരണം മലയാളി സി എ അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംഭവം അത്യന്തം ആശങ്കാജനകമാണെന്നും രാജ്യത്തിലെ നിലവിലെ സാമ്പത്തികാവസ്ഥയുടെ സമ്മർദ്ദത്തിന്‍റെ പ്രതിഫലനമാണിതെന്നും സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കമ്പനികളും സർക്കാർ വകുപ്പുകളും മുൻഗണനകളും തൊഴിൽ സാഹചര്യങ്ങളും പുനർനിർണയിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ ദുരന്തം ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു
Previous Post Next Post